മച്ചേൽ : സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. മച്ചേൽ യുവജന സമാജം ഗ്രന്ഥശാലയുടെയും കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ശനിയാഴ്ച യുവജന സമാജം ഗ്രന്ഥശാല ഹാളിൽ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല ജോയിൻ സെക്രട്ടറി സുനന്ദ അധ്യക്ഷയായി. നേത്ര പരിശോധന നടത്തുകയും പരിശോധനയിൽ കണ്ടെത്തുന്ന തിമിര ബാധിതർക്ക് കാരക്കോണം മെഡിക്കൽ കോളേജിൽ സൗജന്യ ശസ്ത്രക്രിയ നടത്തും. ഡോ. മോണിക്ക, ക്യാമ്പ് കോഡിനേറ്റർ ലിവിൻസ് കുമാർ, മാർട്ടീന, ചന്ദ്രിക, രവി എന്നിവർ നേത്ര പരിശോധന ക്യാമ്പിന് നേതൃത്വം നൽകി. യുവജനസഹാജം ഗ്രന്ഥശാല സെക്രട്ടറി രാജേന്ദ്രൻ ശിവഗംഗ, മണപ്പുറം ഗ്രാമ സ്വരാജ് ഗ്രന്ഥശാല പ്രസിഡന്റ് രാജേഷ് കുമാർ, എഴുത്തുകാരി പ്രിയാ ശ്യാം, ദിലീപ് റ്റി.ഐ, അഞ്ജന എം.എസ് എന്നിവർ പങ്കെടുത്തു.



