വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ജനകീയ വികസന സമിതി മുതിർന്ന പൗരന്മാരുടെ കൂട്ടായ്മ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മധുരവേലി ഇൻഫന്റ് ജീസസ് ദേവാലയത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വികാരി ഫാ. സജി പോൾ ചാലാവീട്ടിലിന്റെ അധ്യക്ഷതയിൽ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലിനൂസ് ബിവേര ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിലെ നേത്ര വിഭാഗം ഡോക്ടർ ആതിര മുഖ്യ പ്രഭാഷണം നടത്തി. സിസ്റ്റർ വത്സമ്മ ആശംസ അർപ്പിച്ചു. ഏർഡേഴ്‌സ് ഫോറം സെക്രട്ടറി തോമസ് സ്വാഗതം അർപ്പിച്ചു. എൽഡർസ് ഫോറം പ്രസിഡന്റ് ജോസ് തടത്തിൽ,ഖജാൻജി സിസ്റ്റർ അൻസാമ്മ എന്നിവർ സന്നിഹിതരായിരുന്നു.