നെടുമങ്ങാട് : നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജയന്തിദിനം ആഘോഷിച്ചു. 128-ാമത് ജയന്തി ആഘോഷം ഓള്‍ കേരള പെട്രോള്‍ പമ്പ് വര്‍ക്കേഴ്‌സ് യൂണിയന്‍ [ഐ.എന്‍.റ്റി.യു.സി] സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് കായ്പ്പാടി ജയന്തി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷനായി. നെടുമങ്ങാട് സാംസ്‌കാരിക വേദി ചെയര്‍മാന്‍ നെടുമങ്ങാട് ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ തോട്ടുമുക്ക് പ്രസന്നന്‍, ഇല്യാസ് പത്താംകല്ല്, നെടുമങ്ങാട് എം. നസീര്‍, ഷൈജുകുമാര്‍, എ.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.



