Thursday, February 19, 2026
No menu items!
Homeവാർത്തകൾനെൽകൃഷി സംരക്ഷണത്തിന് സർക്കാർ അടിയന്തിരമായി ഇടപെടണം: കേരള അഗ്രികൾച്ചറൽ വർക്കേഴ്സ് ഫോറം

നെൽകൃഷി സംരക്ഷണത്തിന് സർക്കാർ അടിയന്തിരമായി ഇടപെടണം: കേരള അഗ്രികൾച്ചറൽ വർക്കേഴ്സ് ഫോറം

ചങ്ങനാശ്ശേരി : നെൽകൃഷി സംരക്ഷണത്തിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള അഗ്രികൾച്ചറൽ വർക്കേഴ്സ് ഫോറം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സർക്കാരിൻ്റെ കാർഷിക രംഗത്തോടുള്ള കടുത്ത അവഗണനയും അശാസ്ത്രീയ പരിഷ്കരണ രീതികളും കർഷകരുടെ മനം മടിപ്പിച്ചുവെന്ന് യോഗം വിലയിരുത്തി. ചങ്ങനാശ്ശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ ഫാ ആൻറണി ഏത്തക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എ.ഡബ്ലി.എഫ്. സംസ്ഥാന പ്രസിഡൻ്റ് ഫാ ജോൺ വടക്കേക്കളം സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. കെഎൽഎം സംസ്ഥാന ഡയറക്ടർ ഫാ പ്രസാദ് കണ്ടത്തി പറമ്പിൽ കെഎൽഎം സംസ്ഥാന പ്രസിഡണ്ട് ശ്രീ ബാബു തണ്ണിക്കോട്ട്, ശ്രീ ജോസ് മാത്യു, അഡ്വ തോമസ് മാത്യു, ശ്രീ സണ്ണി അഞ്ചിൽ, ശ്രീ സെബാസ്റ്റ്യൻ പിജെ, ശ്രീ പിസി കുഞ്ഞപ്പൻ, ശ്രീ. ജോളി നാല്പതാംകളം , സി.ലീന എന്നിവർ പ്രസംഗിച്ചു. കാർഷിക രംഗത്ത് അവലംബിക്കേണ്ട ശാസ്ത്രീയ രീതികളെപ്പെറ്റി മങ്കൊമ്പ് നെല്ല് ഗവേഷക കേന്ദ്രം പ്രൊഫ. ഡോ. നിമ്മി ജോസ് ക്ലാസ് നയിച്ചു .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായുള്ള കർഷക തൊഴിലാളി നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments