Monday, March 30, 2026
No menu items!
Homeവാർത്തകൾനെല്ലിയാമ്പതിയില്‍ കരടി ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

നെല്ലിയാമ്പതിയില്‍ കരടി ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

നെല്ലിയാമ്പതിയില്‍ കരടി ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിലെ സുരേന്ദ്ര ബാബുവിനാണ് (57) പരിക്കേറ്റത്.

ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടായതായാണ് പ്രാഥമിക വിവരം. റാണിമേട് എസ്റ്റേറ്റിലെ തൊഴിലാളിയാണ് സുരേന്ദ്ര ബാബു. നെന്മാറ സിഎച്ച്‌സിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇയാളെ തൃശൂ൪ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി എട്ടു മണിയോടെയാണ് ആക്രമണമുണ്ടായത്.

കൈക്കും കാലിനും ആഴത്തില്‍ മുറിവേറ്റു. എസ്റ്റേറ്റിലെ റൂഫിങ് ജോലിക്കായെത്തിയതായിരുന്നു സുരേന്ദ്രബാബു. താമസ സ്ഥലത്തോട് ചേ൪ന്ന ശുചുമുറിയിലേക്ക് പോകും വഴിയാണ് ആക്രമണമുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments