നെടുമ്പാശ്ശേരി രാജ്യാന്തര വിമാനതാവളത്തിൽ വൻ കഞ്ചാവ് വേട്ട. ഏകദേശം മൂന്നര കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കൊച്ചി കസ്റ്റംസ് യൂണിറ്റ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നും തായ് എയർവേയ്സിൽ എത്തിയ മലപ്പുറം സ്വദേശി ഉസ്മാനാണ് 12 കിലോ കഞ്ചാവ് ബാഗേജിനകത്ത് ഭക്ഷണപാക്കറ്റുകളുടേയും മിഠായി പാക്കറ്റുകളുടേയും രൂപത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്നത്. ഏറെ വീര്യമുള്ള ഈ ഹൈബ്രിഡ്ജ് കഞ്ചാവിന് രാജ്യാന്തര വിപണിയിൽ ഏറെ ഡിമാന്റുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കള്ളക്കടത്തു വർധിച്ചതോടെ പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.