ചെങ്ങമനാട്: ചെരിപ്പിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ചു കൊണ്ടു വന്ന 13 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശ്ശേരി രാജ്യാന്തര വിമാനതാവളത്തിൽ കസ്റ്റംസ് പിടി കൂടി.
ക്വാലാലംപൂരിൽ നിന്നും വന്ന വനിതാ യാത്രക്കാരിയാണ് അഞ്ച് കഷണങ്ങളാക്കി മുറിച്ച് സ്വർണക്കട്ടികളും രണ്ട് വളകളുമായി 196 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്.