Monday, June 23, 2025
No menu items!
Homeവാർത്തകൾനെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ധർണ്ണ നടത്തി

നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ധർണ്ണ നടത്തി

നെടുമങ്ങാട്: തകർന്നുകിടക്കുന്ന നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്
മുസ്ലിം ലീഗ് നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റി ധർണ നടത്തി. റോഡ് മുഴുവനും കുണ്ടും കുഴികളും നിറഞ്ഞ് കാൽനടയാത്ര പോലും ഏറെ പ്രയാസമാണ്. മഴപെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. വാളിക്കോട് ജങ്ഷനിൽ നടന്ന പ്രതിഷേധ ധർണ്ണ
മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ
സെക്രട്ടറി
കന്യാകുളങ്ങര ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എച്ച്. സിദ്ദീഖ് അധ്യക്ഷനായി.
നേതാക്കളായ
എസ്.എഫ്.എസ് എ. തങ്ങൾ, പുലിപ്പാറ യൂസഫ്, കുഴിവിള നിസാമുദ്ദീൻ, കരകുളം സന്തോഷ്,
അസീം നെടുമങ്ങാട്, വെമ്പായം ഷെരീഫ്, അനസ് മൂഴിയിൽ, കരകുളം കലാം, ജബ്ബാർ ഹാജി, പീര് മുഹമ്മദ്, ഷഫീഖ് ചെറിയ പാലം, സൈഫുദ്ദീൻ, അബ്ദുൽ ഹക്കീം,
റാസിൻ പത്താം കല്ല്, ഷാവൽ കഴക്കൂട്ടം, ഷെബിൻ വാളിക്കോട് ജമാലുദ്ദീൻ
തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments