Monday, July 7, 2025
No menu items!
Homeവാർത്തകൾനൂറ് ഓക്സ്ഫോർഡ് ഹൃദയങ്ങൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക്

നൂറ് ഓക്സ്ഫോർഡ് ഹൃദയങ്ങൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക്

കോഴിക്കോട് : കേരള സാഹിത്യചരിത്ര താളുകളിൽ എന്നും ഓർത്ത് വെയ്ക്കാവുന്ന ഒരു മഹനീയ മുഹൂർത്തത്തിന് ഇന്നലെ KLF വേദി സാക്ഷിയായി. തിരുവനന്തപുരം കേന്ദ്രമായുളള മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ പന്തീരാങ്കാവ് പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് സ്‌കൂളിലെ നൂറു ബാല സാഹിത്യ ഹൃദയങ്ങൾ രചന നിർവ്വഹിച്ച പുസ്തക പ്രകാശന ചടങ്ങാണ് ഇന്നലെ ശ്രദ്ധയാകർഷിച്ചത്. നോബൽ സമ്മാന ജേതാവും ഫ്രഞ്ച് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തർ ദുഫ്ളോയാണ് 115 പുസ്തകങ്ങളുടെ പ്രകാശനത്തിൻ്റെ ഉദ്‍ഘാടന കർമ്മം നിർവ്വഹിച്ചത്. പിന്നീട് ഓക്സ്ഫോർഡ് സ്‌കൂളിൽ നടന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരനുമായ പി സുരേന്ദ്രൻ പുസ്തകങ്ങൾ പ്രകാശനം ചെയ്ത് പ്രഭാഷണം നടത്തി. ഏഷ്യ ബുക്സ് ഓഫ് റെക്കോർഡ്സീൻ്റെ കേരളത്തിലെ അഡ്ജ്യുറിക്കേറ്ററായ സാം ജോർജ് സ്‌കൂളിൻ്റെ ഈ റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് സംസാരിച്ചു . ഓക്സ്ഫോർഡ് ക്രോണിക്കൾസ് എന്ന പേരിൽ
രണ്ടു ദിവസമായി ഓക്സ്ഫോർഡ് സ്‌കൂളിൽ നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിൽ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് , മോട്ടിവേഷണൽ സ്പീക്കർ അഭിഷാദ് ഗുരുവായൂർ എന്നിവരുടെ പ്രോഗ്രാമുകളും പ്രമുഖ സൂഫി സംഗീതജ്ഞനായ സമീർ ബിൻസിയുടെ ഖവാലിയും കൂടാതെ വിവിധ സാംസ്കാരിക സാഹിത്യ പരിപാടികളും സംഘടിപ്പിച്ചിരുന്നു. കെ പി രാമനുണ്ണി , ബാബു പറശ്ശേരി എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments