ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു. 12.36 ലക്ഷത്തിലധികം കുട്ടികള്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടി. അഖിലേന്ത്യാ തലത്തില്‍ രാജസ്ഥാനില്‍ നിന്നുള്ള മഹേഷ് കുമാര്‍ ഒന്നാം സ്ഥാനം നേടി. 99.9999547 പെര്‍സെന്റൈല്‍ മാര്‍ക്ക് ആണ് മഹേഷ് കുമാര്‍ നേടിയത്. മധ്യപ്രദേശില്‍ നിന്നുള്ള ഉത്കര്‍ഷ് അവാദിയയാണ് രണ്ടാം സ്ഥാനത്ത്. ഡല്‍ഹിയില്‍ നിന്നുള്ള അവിക അഗര്‍വാള്‍ ആണ് വനിതകളില്‍ ഒന്നാം സ്ഥാനം നേടിയത്. മൊത്തത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇവര്‍. ആദ്യ നൂറ് റാങ്കില്‍ കേരളത്തില്‍ നിന്ന് ആരുമില്ല. ഈ വര്‍ഷം ആകെ 22,76,069 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 22,09,318 പേര് പരീക്ഷ എഴുതി. ആകെ 12,36,531 പേര് മെഡിക്കല്‍ പ്രവേശന പരീക്ഷ പാസായതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷ പാസായ ആകെ വിദ്യാര്‍ഥികളില്‍ 5,14,063 പേര് ആൺകുട്ടികളും 7,22,462 പേര് പെൺകുട്ടികളുമാണ്.



