ആലുവ: നീതു മോഹന്‍ദാസ് എഴുതിയ ‘സപ്തപര്‍ണി’ എന്ന നോവലിന്റെ പ്രകാശനം പ്രശസ്ത എഴുത്തുകാരനായ സുഭാഷ് ചന്ദ്രന്‍ ഫെഡറല്‍ ബാങ്ക് എച്ച്.ആര്‍. മേധാവിയായ എന്‍. രാജനാരായണനു നൽകി നിര്‍വഹിച്ചു. ആലുവ മഹനാമി ഹെറിറ്റേജ് ഹോട്ടലില്‍വെച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരി ഗീത മുന്നൂര്‍ക്കോട് പുസ്തകം അവതരിപ്പിച്ചു. നീതു മോഹന്‍ദാസ് മറുപടിപ്രസംഗം നടത്തി.
മലയാളത്തിലെ ആദ്യകാല നോവലുകളായ കുന്ദലത, ശാരദ എന്നീ കൃതികളിലൂടെ രചയിതാവായ അപ്പു നെടുങ്ങാടിയും സ്ത്രീകളുടെ കഥകളാണ് പറഞ്ഞത്. സ്ത്രീകളെ രേഖപ്പെടുത്തിയ ഒരു ചരിത്രത്തിന്റെ ശൃംഖലയുടെ ഇങ്ങേത്തലക്കലെ കണ്ണിയാണ് നീതു മോഹന്‍ദാസിന്റെ ‘സപ്തപര്‍ണി’ എന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. നോവല്‍ രചനയെ വളരെ ഗൗരവത്തോടെയാണ് നീതു മോഹന്‍ദാസ് സമീപിച്ചിട്ടുള്ളത്. ഒരു നോവല്‍ എന്നതിനപ്പുറം, പല വിഷയങ്ങളും ഗഹനമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം കൂടി..കൂടിയാണ് ‘സപ്തപര്‍ണി’. ഇനിയും അനേകം കൃതികള്‍ നീതു രചിക്കട്ടെ എന്ന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പുസ്തകത്തിന്റെ പുറംചട്ടയുടെ പ്രകാശനം നിര്‍വഹിച്ചത്.
ഫെഡറല്‍ ബാങ്ക് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ മാനേജരാണ് നീതു മോഹന്‍ദാസ്.