നിർമ്മാണ തൊഴിലാളികളുടെ 15 മാസത്തെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കുടിശിക സഹിതം ഉടൻ വിതരണം ചെയ്യണമെന്നും നിർമ്മാണ തൊഴിലാളികളോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ വേദി ജില്ലാ കമ്മറ്റി കോട്ടയത്ത് നടത്തിയ സായാഹ്ന ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ മോഹൻദാസ് ഉണ്ണിമഠം (INTUC) അദ്ധ്യക്ഷത വഹിച്ചു. ഐക്യ വേദി സംസ്ഥാന കമ്മറ്റി അംഗം വി.പി കൊച്ചുമോൻ മുഖ്യ പ്രസംഗം നടത്തി. മുനിസിപ്പൽ കൗൺസിലർ സാബു മാത്യു വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.ജെ ജോസഫ് , എ.ജി അജയകുമാർ , കിളിരൂർ രാമചന്ദ്രൻ , ജിന മിത്ര, കെ. എൻ രാജൻ, ഗ്രേസി ജോർജ്, കെ. എസ് ചെല്ലമ്മ, തുടങ്ങിയവർ പ്രസംഗിച്ചു.