മാന്നാർ: ലൈഫ് പദ്ധതിയുടെ തുകയിൽ വീടുപണി പൂർത്തീകരിക്കാൻ കഴിയാതെ കുഴയുകയാണ് ഒരു നിർധന കുടുംബം. ഈ കുടുംബത്തിന് വീടൊരുക്കാൻ വായനശാല പ്രവർത്തകർ കൈകോർക്കുന്നു. സുമനസുകളുടെ സഹായം കൂടി സ്വീകരിച്ച് വീട് വാര്‍ത്ത് പണിപൂര്‍ത്തീകരിച്ച് കൊടുക്കുവാന്‍ മാന്നാര്‍ കെആര്‍സി വായനശാലയാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
മാന്നാർ കുരട്ടിക്കാട് തറയിൽ കിഴക്കേതിൽ ഓമനയമ്മയ്ക്കും കുടുംബത്തിനുമാണ് വീട് പൂർത്തീകരിച്ച് നൽകുന്നത്. ലൈഫ് പദ്ധതിയിൽ അനുവദിച്ച തുകയുടെ നല്ലൊരു ഭാഗം വിനിയോഗിച്ചിട്ടും പണി പൂർത്തീകരിക്കുവാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ എട്ട് മാസമായി വാർക്കുവാൻ കഴിയാതെ നനഞ്ഞ് ഒലിക്കുകയാണ്. ഇടുങ്ങിയ വഴിയിലൂടെ നല്ല ദൂരം സാധന സാമഗ്രികൾ കൊണ്ടുപോകുവാൻ കൂലി ചെലവ് കാരണമാണ് പണി മുടങ്ങിയത്. ഓമനയമ്മ നിത്യരോഗിയാണ് മകൾ സ്ട്രോക്ക് വന്ന് തളർന്ന് കിടക്കുന്നു. മകൻ ഭിന്നശേഷിക്കാരനുമാണ്. മരുന്നിന് തന്നെ നല്ലൊരു തുക ഇവർക്കാവശ്യമായി വരുന്നത് ഉണ്ടാക്കുന്ന ബാധ്യത വേറെ. ഓണത്തിന് പണി പൂർത്തീകരിച്ച് നൽകുമെന്ന് കെ ആർ സി വായനശാലാ പ്രസിഡൻ്റും പഞ്ചായത്തംഗവുമായ സലിം പടിപ്പുരയ്ക്കൽ അറിയിച്ചു.
ഫോൺ 7012983876 9946611919