Monday, December 22, 2025
No menu items!
Homeവാർത്തകൾനിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിൻ്റെ വിശദപദ്ധതി രേഖ ഒരാഴ്ചയ്ക്കകം പൂർത്തിയാകും

നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിൻ്റെ വിശദപദ്ധതി രേഖ ഒരാഴ്ചയ്ക്കകം പൂർത്തിയാകും

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡിവലപ്‌മെൻ്റ് കോർപ്പറേഷനു വേണ്ടി സ്റ്റുപ്പ് എന്ന ഏജൻസിയാണ് പഠനം നടത്തി രേഖ തയ്യാറാക്കുന്നത്. 2024 ഫെബ്രുവരിയിലാണ് സ്റ്റുപ്പിനെ ചുമതല ഏൽപ്പിച്ചത്. നാലുകോടി രൂപയായിരുന്നു ചെലവ്. മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി ഇവരുടെ വിവരശേഖരണം കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. ഡിപിആർ, കെഎസ്ഐഡിസി ക്ക് കൈമാറും. അവർ ഇത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൊടുക്കും. മന്ത്രാലയം ഡിപിആർ അംഗീകരിക്കുന്നതോടെ പദ്ധതി നടത്തിപ്പ് ഘട്ടത്തിലേക്ക് കടക്കാം. രണ്ടു ദിവസം മുമ്പാണ് പദ്ധതിക്ക് സംസ്ഥാന സർക്കാരിൻ്റെ ഭരണാനുമതി കിട്ടിയത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 245 പേരുടെ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുമാണ് ഏറ്റെടുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments