Tuesday, March 24, 2026
No menu items!
Homeവാർത്തകൾനിള സാഹിത്യസംഗമം

നിള സാഹിത്യസംഗമം

മലയിന്‍കീഴ് : മലയിന്‍കീഴ് നിള സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യസംഗമം സംഘടിപ്പിച്ചു. കഥ, കവിത, സാംസ്‌കാരികസംഭാഷണം എന്നിവയ്ക്ക് പ്രധാന്യം നല്‍കിക്കൊണ്ട് ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലാഹാളില്‍ നടന്ന പരിപാടി ഗാലറി ഓഫ് നേച്ചര്‍ ഹ്യൂമന്‍ ആന്റ് നേച്ചര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ സുമേഷ് കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. നിള എക്‌സിക്യൂട്ടീവ് അംഗം എസ്.അജി അധ്യക്ഷനായി. ചടങ്ങില്‍ നിള സാംസ്‌കാരികവേദി സെക്രട്ടറി പ്രിയാശ്യാം, ആര്‍.എസ്.പണിക്കര്‍, തലയല്‍ മനോഹരന്‍നായര്‍, ശാലിനി നെടുമങ്ങാട്, ഗോപന്‍കൂട്ടപ്പന, ഹരന്‍പുന്നാവൂര്‍, സന്ധ്യഅനിഷ്, ദീപവിജയകുമാര്‍, സുഗത ജയകുമാര്‍, ആശാകിഷോര്‍, ശിഖാപ്രശാന്തിനി, സിമിരൂപിക, സുകുമാരി സന്തോഷ്, സുമ.വി.എസ് എന്നിവര്‍ സ്വന്തം രചനകള്‍ അവതരിപ്പിച്ചു. സാംസ്‌കാരികവേദി പ്രസിഡന്റ് കെ.വാസുദേവന്‍നായര്‍, വൈ.പ്രസിഡന്റ് രാജേന്ദ്രന്‍ ശിവഗംഗ, സുരേഷ് കോട്ടൂര്‍, സുജികല്ലാമം എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments