മലയിന്‍കീഴ്: മലയിന്‍കീഴ് നിള സാംസ്‌കാരികവേദി ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളത്തോടെ ആരംഭിച്ച സമ്മേളനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗവും നിള സാംസ്‌കാരികവേദി പ്രസിഡന്റുമായ കെ.വാസുദേവന്‍നായര്‍ ഉദ്ഘാടനം ചെയ്തു.
നിള സാംസ്‌കാരികവേദി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ ശിവഗംഗ അധ്യക്ഷനായി. ചടങ്ങില്‍ മുന്‍ഷി രാജേന്ദ്രന്‍, ഗോപന്‍ കൂട്ടപ്പന, ഷെല്ലിവൈഗ, കൃഷ്ണമ്മ എന്നിവരെ ആദരിച്ചു. നിള സാംസ്‌കാരിക വേദി സെക്രട്ടറി പ്രിയാശ്യാം, കെ.ബീന, രഞ്ജിത്ത് പേയാട്, രാജലക്ഷ്മി എന്‍.മാറനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നാടന്‍പാട്ടുകലാകാരി കൃഷ്ണമ്മയുടെ നൃത്തവും മധുരവിതരണവും നടന്നു.



