മലയിന്‍കീഴ് : മലയിന്‍കീഴ് നിള സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ കവിയരങ്ങും കഥയരങ്ങും സംഘടിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മലയിന്‍കീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയില്‍ നടന്ന പരിപാടി എഴുത്തുകാരന്‍ മാറനല്ലൂര്‍ മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികവേദി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ ശിവഗംഗ അദ്ധ്യക്ഷനായി. ചടങ്ങില്‍ കെ.വാസുദേവന്‍നായര്‍, രേഷ്മകൃഷ്ണ, സാംസ്‌കാരികവേദി സെക്രട്ടറി പ്രിയാശ്യാം, സിജു.ജെ.നായര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.ഹരികുമാര്‍, രശ്മി ആര്‍.ഊറ്ററ, സന്ധ്യഅനിഷ്, ദിലീപ്കുമാര്‍.റ്റി.ഐ, ആശാകിഷോര്‍, സുരജമുരുകന്‍, അജി.എസ് എന്നിവര്‍ സ്വന്തം രചനകള്‍ അവതരിപ്പിച്ചു.



