മലയിന്‍കീഴ് : മലയിന്‍കീഴ് നിള സാംസ്‌കാരികവേദിയും യവനിക പബ്ലിക്കേഷന്‍ ട്രസ്റ്റും സംയുക്തമായി സര്‍ഗ്ഗസംഗമവും പുസ്തകപ്രകാശനവും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 8-ഞായറാഴ്ച ഉച്ചയ്ക്ക് മലയിന്‍കീഴ് മാധവകവി സംസ്‌കൃതി കേന്ദ്രത്തില്‍ വച്ച് പ്രൊഫ.സി.മോഹനന്‍ നായരുടെ മൊഴിമാറ്റം എന്ന കഥാസമാഹാരം പ്രകാശനം ചെയ്യും. ഐ.ബി.സതീഷ് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനവും പുസ്തകപ്രകാശനവും നിര്‍വ്വഹിക്കും. ഡോ.ജി.രാജേന്ദ്രന്‍പിള്ള പുസ്തകം സ്വീകരിക്കും. നിള സാംസ്‌കാരികവേദി പ്രസിഡന്റ് കെ.വാസുദേവന്‍നായര്‍ അധ്യക്ഷനാകും. ശ്രീമാധവകവി സംസ്‌കൃതി കേന്ദ്രം ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. സുരേശന്‍, പേയാട് വിനയന്‍, ആര്‍.എസ്.പണിക്കര്‍, രാജേന്ദ്രന്‍ ശിവഗംഗ, പ്രിയാശ്യാം, രാജ്‌മോഹന്‍ കൂവളശ്ശേരി, വനജകുമാരി ടീച്ചര്‍, കെ.രാജേന്ദ്രന്‍, മോഹന്‍കുമാര്‍ മാറനല്ലൂര്‍, ജെ.പി.പ്രസാദ്, സി.മോഹനന്‍നായര്‍ എന്നിവര്‍ സംസാരിക്കും. കവി സംഗമം കവിയും ചിത്രകാരനുമായ മണികണ്ഠന്‍മണലൂര്‍ ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവുമായ ഹരന്‍ പുന്നാവൂര്‍ അധ്യക്ഷനാകും. മുരളീകൃഷ്ണ, മാറനല്ലൂര്‍ സുധി, സുരജ മുരുകന്‍, കെ.പി.ഹരികുമാര്‍, ദിവ്യബിജു, സന്ധ്യഅനിഷ്, പ്രദീപ് തൃപ്പരപ്പ്, ആശകിഷോര്‍, ശാലിനി നെടുമങ്ങാട്, സിമി രൂപിക, കൃഷ്ണമ്മ രാഘവന്‍, രാജലക്ഷ്മി തുടങ്ങി പ്രമുഖര്‍ സര്‍ഗ്ഗസംഗമത്തില്‍ പങ്കെടുക്കും.