പ്രീ പ്രൈമറി ക്ലാസുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് സ്റ്റാർസ് പദ്ധതിയുടെ കീഴിൽ എസ്. എസ്. കെ. നടപ്പിലാക്കിയ നിലയ്ക്കാമുക്ക് ഗവ. യു. പി. എസിലെ വർണ്ണക്കൂടാരം, ബാല പദ്ധതികളുടെ ഉദ്ഘാടനം ശ്രീമതി ഓ. എസ്. അംബിക എം. എൽ. എ. നിർവഹിച്ചു.
വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം. ലാലിജ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി പ്രീത ദേവദാസ് സ്വാഗതം ആശംസിക്കുകയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
എസ്. എസ്. കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ശ്രീ ശ്രീകുമാരൻ പദ്ധതി വിശദീകരണം നടത്തി. വക്കം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അരുൺ, വർക്കല ബി. ആർ. സി. ബി പി സി ശ്രീ ദിനിൽ കെ. എസ്., സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ പ്രവീൺ കുമാർ എന്നിവർ ആശംസ അറിയിച്ചു. എസ്. എം. സി. ചെയർമാൻ ശ്രീ എസ്. വിജയൻ കൃതജ്ഞത രേഖപ്പെടുത്തുകയും വിശിഷ്ടാതിഥികളെല്ലാ പേരും ചേർന്ന് വർണ്ണക്കൂടാരത്തിലെ വിവിധയിടങ്ങൾ സന്ദർശിക്കുകയും ചെയ്തു.



