തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥി പി.വി അൻവർ, ബിജെപി സ്ഥാനാർഥി മോഹൻജോർജ് എന്നിവർ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. പ്രകടനങ്ങളായി ശക്തി തെളിയിച്ചാകും സ്ഥാനാർഥികള്‍ നിലമ്ബൂർ താലൂക്ക് ഓഫീസിലേക്ക് എത്തുക. യുഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. പി.വി അൻവർ കൂടി മത്സരരംഗത്തേക്ക് എത്തിയതോടെ സമീപകാലത്ത് രാഷ്ട്രീയ കേരളം കണ്ട വലിയ ഉപതെരഞ്ഞെടുപ്പ് പോരാട്ടമാണ് നിലമ്ബൂരില്‍ നടക്കുന്നത്. നാമനിർദേശ പത്രികകള്‍ സമർപ്പിക്കപ്പെടുന്നതോടെ പ്രചാരണ രംഗവും സജീവമാകും.
അതേസമയം, നിലമ്ബൂരില്‍ ഉപതെരത്തെടുപ്പില്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയാണന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വ്യാപാരികളുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ഇരുമുന്നണിയിലെയും നേതാക്കള്‍ ഉറപ്പ് നല്‍കിയതിനെ തുടർന്നാണ് പിൻമാറ്റം.



