സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നാളെ (ഒക്ടോബര്‍ 5) നിയുക്തി 2024 മെഗാ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. ഐടി, ഓട്ടോമൊബൈല്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സെയില്‍സ്, എജുക്കേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ഹെല്‍ത്ത് കെയര്‍, അക്കൗണ്ടിംഗ്, മറൈന്‍ എഞ്ചിനീയറിംഗ്, തുടങ്ങിയ മേഖലകളില്‍ നിന്നായി 3000 ത്തോളം ഒഴിവുകളാണ് മേളയിലുളളത്. ഹൈലൈറ്റ് ഗ്രൂപ്പ്, ലുലു ഗ്രൂപ്പ്, സോഫ്‌ട്രോണിക്‌സ്, ഇസാഫ്, വെസ്റ്റേണ്‍ ഗ്രൂപ്പ്, പാരിസണ്‍സ്, സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍, മെട്രോമെഡ് ഹോസ്പിറ്റല്‍, ഇഖ്‌റ തുടങ്ങിയ സ്ഥാപനങ്ങളടക്കം 60 ല്‍പ്പരം കമ്പനികളാണ് മേളയില്‍ പങ്കെടുക്കുന്നത്.
സൗജന്യ രജിസ്‌ട്രേഷന് www.jobfest.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവുമുണ്ട്. രാവിലെ 9 മണിക്കാണ് മേള ആരംഭിക്കുന്നത്. ഫോണ്‍: 0495-2370176, 2370178.