Sunday, August 3, 2025
No menu items!
HomeCareer / job vacancyനിയുക്തി 2024 തൊഴിൽ മേളയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷൻ തുടങ്ങി

നിയുക്തി 2024 തൊഴിൽ മേളയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷൻ തുടങ്ങി

കോട്ടയം ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെൻ്ററും കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമനിക്സ് കോളേജിൻ്റെ സഹകരണത്തോടെ 2024 ഒക്ടോബർ 26 ന് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമനിക്സ് കോളേജിൽ വച്ച് നടത്തുന്ന നിയുക്തി’ – 2024 തൊഴിൽ മേളയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷൻ തുടങ്ങി.

ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, ഫിനാൻസ് , മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 25 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. SSLC, +2, ബിരുദം, ബിരുദാനന്തര ബിരുദം, ITI, ഡിപ്ലോമ, ബി.ടെക്, ജനറൽ നഴ്സിംഗ്, പാരാമെഡിക്കൽ, എം.ബി.എ, എം.സി.എ, യോഗ്യതയുള്ളവർക്ക് തൊഴിൽ മേള അവസമൊരുക്കുന്നു. തൊഴിൽ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കുമുള്ള 1500 ഓളം ഒഴിവുകൾ ലഭ്യമാണ്. മേളയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ സൗജന്യമാണ്.

തൊഴിൽ മേളയിൽ പങ്കെടുക്കുവാൻ ഉദ്യോഗാർത്ഥികൾ link വഴിയോ, Employability Centre Kottayam എന്ന ഫേസ്ബുക്ക് പേജ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0481-2563451 നമ്പരിൽ ബന്ധപ്പെടുക. 1500 ലധികം ഒഴിവുകൾ, 25 പ്രമുഖ കമ്പനികൾ, SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments