തിരുവനന്തപുരം: ജിഎസ്ടി ക്ക് മുമ്പുള്ള നിയമങ്ങളുടെ പരിധിയിൽ 2020 വരെയുള്ള വിവിധ നികുതി കുടിശികകളിൽ ഒറ്റത്തവണ തീർപ്പാക്കലിനു സ്ലാബുകൾ നിലവിൽ വന്നു. 50,000 രൂപ വരെയുള്ള കുടിശികകൾ പൂർണമായും എഴുതിത്തള്ളും. ഇതുവഴി 22,667 വ്യാപാരികളുടെ 116 കോടി രൂപയുടെ ബാധ്യതയിൽ ഒഴിവാകും.
50,000 മുതൽ 10 ലക്ഷം വരെ രൂപ ബാധ്യതയുള്ള 21,436 വ്യാപാരികൾക്ക് 30 % നികുതി കുടിശിക ഒടുക്കിയാൽ മതിയാകും. 2167 കോടി യാണ് ഇതുമൂലമുളള ഇളവ്. 10 ലക്ഷം മുതൽ ഒരു കോടി വരെ രൂപ കുടിശികയുള്ള 6204 വ്യാപാരികളുടേതായി 2678 കോടിയുടെ ബാധ്യതയുണ്ട്. ഇതിൽ അപ്പീലുകൾ നൽകിയിട്ടുള്ളവർക്ക് നികുതിയുടെ 40 % ഒടുക്കിയും മറ്റുള്ളവർക്ക് 50 % ഒടുക്കിയും ബാധ്യത ഒഴിവാക്കാം. ഒരു കോടിക്ക് മേൽ നികുതി ബാധ്യതയുള്ള 1389 വ്യാപാരികൾക്ക് 9058 കോടിയുടെ ബാധ്യതയുണ്ട്. ഇവരിൽ അ പ്പീൽ നൽകിയിട്ടുള്ളവർക്ക് 70 ശതമാനവും അല്ലാത്തവർക്ക് 80 ശതമാനവും നികുതി ഒടുക്കി ഇളവ് നേടാം. ഒറ്റ ത്തവണ തീർപ്പാക്കൽ ആനു കൂല്യം ഉപയോഗിക്കുന്നവർ ക്ക് പലിശയും പിഴയും പുർണമായും ഒഴിവാക്കി നൽകും. ഈ വർഷം ഡിസംബർ 31വരെയാണു പദ്ധതി കാലാവധി.
മോട്ടോർ വാഹന നികുതികളിൽ ഇളവ്
വലിയ ടൂറിസ്റ്റ് ബസുകൾ ക്ക് ബജറ്റിൽ പ്രഖ്യാപിച്ചി രുന്ന മാസ റോഡ് നികുതി നിരക്കുകളിൽ വീണ്ടും ഇളവുകൾ പ്രഖ്യാ പിച്ചു. സാധാരണ സീറ്റ് ഒന്നിന് 2250 രൂപ നികുതി 1500 ആയി കുറച്ചു. പുഷ് ബാക്ക് സീറ്റ് ഒന്നിന് 2000 രൂപയാക്കി കുറച്ചു. (നിലവിൽ 3000 രൂപയായിരുന്നു.) സ്ലീപ്പർ ബെർത്ത്- ബെർത്ത് ഒന്നി ന് 4000 രൂപയിൽ നിന്ന് 3000 രൂപയായി കുറച്ചു.