വാഷിങ്ടൺ: നാസയുടെ ഏറ്റവും പ്രായം ചെന്ന ബഹിരാകാശ യാത്രികൻ ഡോൺ പെറ്റിറ്റ് തന്റെ 70ാം ജന്മദിനമായ ഏപ്രിൽ 19ന് മടങ്ങാനൊരുങ്ങുന്നു. ഭൂമിക്ക് ചുറ്റും ഇതുവരെ 3520 ഭ്രമണം പൂർത്തിയാക്കിയ പെറ്റിറ്റ് നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ്. പതിറ്റാണ്ടുകൾക്കിടെ നാലാം യാത്ര പൂർത്തിയാക്കുമ്പോൾ 590 ദിവസം ബഹിരാകാശത്ത് കഴിച്ചുകൂട്ടിയെന്ന റെക്കോഡ് സ്വന്തമാകും.



