തിരുവനന്തപുരം: പോലീസ് സ്‌മൃതിദിനത്തിനോടനുബന്ധിച്ച് പോൾ ബ്ലഡിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സൊസൈറ്റിയുമായി സഹകരിച്ച്, നാളെ കേരളത്തിലെ 83 പോലീസ് സബ്ഡിവിഷനുകളിലും ഒരേസമയം രക്തദാന ക്യാമ്പുകൾ നടക്കുന്നു.
കേരള പോലീസിന്റെ ‘സംരക്ഷ’ രക്തദാന ക്യാമ്പുകൾ ഒക്ടോബർ 21-ന് സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്ര ശേഖർ ഐ പി എസ് ഉദ്ഘാടനം ചെയ്യും.



