ചേർത്തല: കൃഷി വകുപ്പിന്റെ സഹായത്തോടെ ചേർത്തല മേഖലയിലെ കർഷകർ ചേർന്ന് രൂപം നൽകിയ കരപ്പുറം ഗ്രീൻസ് കാർഷിക ഉല്പാദക സംഘത്തിന്റെ നേതൃത്വത്തിൽ നാടൻ പച്ചക്കറി വിപണനകേന്ദ്രം ആരംഭിച്ചു. കർഷകർക്ക് മികച്ച വിലയും വിപണിയും ലഭൃമായാൽ കൃഷി സജീവമായി. കൂടുതൽ പേർ കൃഷിയിലേക്ക് വരണമെന്ന് വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്ത് മന്ത്രി പി പ്രസാദ് പറഞ്ഞു.
മുപ്പത് കർഷകർ ചേർന്ന് രൂപീകരിച്ച സംഘം ഒരു ഫാർമർ പ്രൊഡൂസർ ഓർഗനൈസേഷൻ രൂപീകരിച്ച്, അതിന്റെ നേതൃത്വത്തിലാണ് കയറ്റുമതി. ഗുണമേന്മ ഉള്ള കറിവേപ്പിലയും പച്ചക്കറികളും കയറ്റുമതി ചെയ്ത് വരുന്നുണ്ട്. യോഗത്തിൽ കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി ജി മോഹനൻ എസ്. എൻ.ഡി.പി യോഗം മേഖല ചെയർമാൻ കെ. പി നടരാജന് പച്ചക്കറി കിറ്റ് നൽകി ആദ്യ വില്പന നടത്തി. നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു.



