നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ ഷൂട്ടേഴ്സ് പാനലിന് നിർദേശം നൽകാൻ കോഴിക്കോട്ടെ ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണ സമിതി. സി.പി.എം നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് തീരുമാനം കൈ കൊണ്ടത്. വൈകാരിക തീരുമാനമല്ലെന്നും ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായതുകൊണ്ട് എല്ലാ കക്ഷികളും ഒരുമിച്ചാണ് തീരുമാനം കൈ കൊണ്ടതെന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ പറഞ്ഞു.