മലയാറ്റൂർ: പഴമയുടെ സംസ്കാരം പുതിയ കുട്ടികളിലേക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായി മലയാറ്റൂർ ഗവൺമെന്റ് എൽപി സ്കൂളിൽ ഔഷധക്കഞ്ഞി വിതരണം നടത്തി. മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ലിത സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് ബിജു പാലിശ്ശേരി, എസ്എംസി ചെയർമാൻ ബെന്നി കല്ലിക്കുടി, പിടിഎ വൈസ് പ്രസിഡന്റ് ആതിര രാജേഷ് എന്നിവർ സംസാരിച്ചു.
നിരവധി മുത്തശ്ശന്മാരും മുത്തശ്ശിമാരും കുട്ടികളോടൊത്തും, രക്ഷിതാക്കളോടും, നാട്ടുകാരുമൊത്തും പങ്കു ചേർന്നു. അധ്യാപകരായ ശ്രീജ എം എസ്, ജെയ്നി ജോസ്, സാലി പോൾ, സ്വര വിൻസന്റ് എന്നിവർ നേതൃത്വം നൽകി.