ചെറുതോണി: പഠനത്തോട് ഒപ്പം കൃഷിയിലും മികവ് തെളിയിച്ച് ആണ് ഇടുക്കി – മരിയാപുരം ഗ്രാമ പഞ്ചായത്തിൽ മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട എഡ്വിനെ ജലവിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ ആദരിച്ചു. കാർഷിക മേഖലയിൽ വളരെ മികവാർന്ന പ്രവർത്തനമാണ് കാഴ്ച വെച്ചിരിക്കുന്നത്. പച്ചക്കറി കൃഷിയാണ് കന്നുകാലി വളർത്തൽ, തീറ്റപുല്ല് കൃഷി, കപ്പ കൃഷി ,ജാതി കൃഷി തുടങ്ങി എല്ലാത്തരം നാണ്യ വിളകളും തന്നാണ്ട് കൃഷികളും ഉണ്ട്. മാതാപിതാക്കളായ സജിയുടെയും ജയമോളുടെയും മികച്ച പിന്തുണയോടെ ആണ് എഡ്വിൻ ഈ വിജയം കരസ്ഥമാക്കിയത്.
അവധി ദിവസങ്ങളിലും ക്ലാസുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ലഭിക്കുന്ന ഒഴിവു സമയങ്ങളുമാണ് കൃഷിക്കായി മാറ്റി വെച്ചിരിക്കുന്നത് . +1 വിദ്ധ്യാർത്ഥിയായ എഡ്വിന് പിന്തുണയുമായി ജേഷ്ഠൻ വോൾവിൻ സജിയും അനിയത്തി ആൻഡ്രിയയും ഒപ്പമുണ്ട്. മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളാണ് മൂവരും.
കൃഷിയോടൊപ്പം തന്നെ പഠനത്തിലും പഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനമാണ് എഡ്വിൻ കാഴ്ച്ച വയ്ക്കുന്നത് എന്ന് എഡ്വിൻറെ അദ്ധ്യാപിക ബിജി തോമസ് സ്കൂൾ പ്രിൻസിപ്പൽ സിബിച്ചൻ തോമസ് എന്നിവർ പറയുന്നു. കാർഷിക മേഖലയിലും പഠനത്തിലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നു



