Thursday, March 19, 2026
No menu items!
Homeവാർത്തകൾനാടിന് അഭിമാനം; ജോസ്നമോൾക്ക് പശ്ചിമ ബംഗാൾ ഗവർണറുടെ ആദരവ്

നാടിന് അഭിമാനം; ജോസ്നമോൾക്ക് പശ്ചിമ ബംഗാൾ ഗവർണറുടെ ആദരവ്

മണ്ണയ്ക്കനാട്: നാടുകുന്ന് ഓലിക്കാട് പാലകുടിയിൽ ജോർജിൻ്റെയും കൊച്ചുറാണിയുടെയും മൂന്നു പെൺകുട്ടികളിൽ മൂത്തവൾ ജോസ്നമരിയ ജോർജിന്പശ്ചിമ ബംഗാൾ ഗവർണറുടെ ആദരവ്.

കൊൽക്കത്തയിലെ മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ അസിസ്റ്റൻ്റ് നഴ്സിംഗ് സൂപ്രണ്ടായ ജോസ്നമോൾ ജോർജ്ജ് കഴിഞ്ഞ 7 വർഷമായി നഴ്സിംഗ് മേഖലയ്ക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് Scroll of Hounor ബഹുമതി നൽകി ആദരിച്ചത്. നഴ്സിംഗ് ക്വാളിറ്റി എഡ്യൂക്കേഷൻ, ഇൻഫെക്ഷൻ കൺട്രോൾ വിഭാഗത്തിൽ വഹിച്ച നിർണായക പങ്ക് എന്നിവയും പരിഗണിച്ചു.

ആദരവ് നൽകി ഗവർണർ സി.വി.ആനന്ദബോസ് കുറിച്ച പ്രശംസാപത്രത്തിലെ പ്രസക്ത ഭാഗങ്ങൾ

*അവളുടെ യാത്ര അവളുടെ സ്ഥിരോത്സാഹത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും സാക്ഷ്യമാണ്, പ്രത്യേകിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും. നിത്യവൃത്തിയുള്ള കുടുംബത്തിലെ മൂന്ന് പെൺമക്കളിൽ മൂത്തവളായ ജോസ്നാമോളുടെ വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത ഒരിക്കലും തെറ്റിയില്ല.

*വിദ്യാഭ്യാസത്തോടുള്ള അസാധാരണമായ അർപ്പണബോധവും, അവളുടെ കുടുംബത്തിനുള്ള അചഞ്ചലമായ പിന്തുണയും നഴ്‌സിങ് തൊഴിലിലെ അവളുടെ സുപ്രധാന സംഭാവനകളും അംഗീകരിക്കുന്നു.

ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിന വേളയിൽ ജോസ്നമോൾ ജോർജിന് ഗവർണർമാരുടെ സ്ക്രോൾ ഓഫ് ഓണർ സമ്മാനിക്കുന്നതിൽ പശ്ചിമ ബംഗാളിലെ ബഹുമാനപ്പെട്ട ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് സന്തുഷ്ടനാണ്.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജോസ്നയ്ക്ക് പ്രൗഢഗംഭീര സ്വീകരണമാണ് ലഭിച്ചത്. ബാലവേദിയിലും കലാപ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ടായിരുന്ന ജോസ്ന മരിയ ജോർജിൻ്റെ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ് നാടും വീട്ടുകാരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments