നാഗ്പൂർ കോർപ്പറേഷന്‍റെ 197 കോടി രൂപയുടെ മെഗാ ഓർഡർ കെല്‍ട്രോണിന് ലഭിച്ചുതായി മന്ത്രി പി രാജീവ്. കെല്‍ട്രോണ്‍ എല്‍ ആൻഡ് ടിയെ മത്സരാധിഷ്ഠിത ടെൻഡറില്‍ പരാജയപ്പെടുത്തിയാണ് ഈ ഓര്‍ഡര്‍ നേടിയത്. മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗ്പൂർ മുനിസിപ്പല്‍ കോർപ്പറേഷനില്‍ സ്ഥാപിക്കുന്നതിനുള്ള മെഗാ ഓർഡറാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മത്സരാധിഷ്ഠിത ടെൻഡറിലൂടെ നേടിയ ഈ ഓർഡറിന്റെ അടിസ്ഥാനത്തില്‍ നാഗ്പൂരിലെ ഗതാഗത സുരക്ഷയുടെയും പരിപാലനത്തിന്റെയും മെഗാപദ്ധതിയുടെ ചുമതല കെല്‍ട്രോണ്‍ കരസ്ഥമാക്കി.
197 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം മൂല്യം. കേരളത്തില്‍ ഉടനീളം മോട്ടോർ വാഹന വകുപ്പിന് വേണ്ടി കെല്‍ട്രോണ്‍ സ്ഥാപിച്ച എഐ അധിഷ്ഠിത ട്രാഫിക് എൻഫോഴ്സ്മെൻറ് സംവിധാനങ്ങളുടെ പ്രവർത്തന മികവാണ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഈ മെഗാ പദ്ധതി നേടാൻ കെല്‍ട്രോണിന് കരുത്തായത്. .
കെല്‍ട്രോണ്‍ നാഗ്പൂരില്‍ പദ്ധതിയിലൂടെ 171 ജംഗ്ഷനുകളില്‍ അഡാപ്റ്റീവ് ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം, ട്രാഫിക് വയലേഷൻ ഡിറ്റക്ഷൻ ആൻഡ് മാനേജ്മെൻറ്, വേരിയബിള്‍ മെസ്സേജിങ് സിസ്റ്റം, സെൻട്രലൈസ്ഡ് കമാൻഡ് ആൻഡ് കണ്‍ട്രോള്‍ സെൻറർ ഇൻസിഡന്റ് ഡിറ്റക്ഷൻ സിസ്റ്റം, വീഡിയോ മാനേജ്മെൻറ് ആൻഡ് അനലിറ്റിക്സ്, വെഹിക്കിള്‍ കൗണ്ടിംഗ്, ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റം, റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റം, തുടങ്ങിയ സംവിധാനങ്ങള്‍ മാസ്റ്റർ സിസ്റ്റം ഇന്റഗ്രേറ്റർ എന്ന നിലയില്‍ സ്ഥാപിക്കും.