ചേരാനല്ലൂർ: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ചേരാനല്ലൂർ കുടുംബാരോഗ്യ കേന്ദ്രവും ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച ജോർജ് ഈഡൻ മെമ്മോറിയൽ മിനി കോൺഫ്രൻസ് ഹാളും ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഡിജെ വിനോദ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ ചെലവിട്ടാണ് ഈ ഹാൾ നിർമ്മിച്ചത്. ടി.ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സരിത സനൽ, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജേഷ്, യേശുദാസ് പറപ്പിള്ളി, കെ. എച്ച് നൗഷാദ്, ആരിഫ മുഹമ്മദ്, ഷെൽമ ഹൈസൻഡ്, ശ്യാമള ഷിബു, വിവേക് ഹരിദാസ്, ലിസി വാര്യത്ത് തുടങ്ങിയവർ സംസാരിച്ചു.