Saturday, August 2, 2025
No menu items!
Homeഈ തിരുനടയിൽനവരാത്രി ആഘോഷത്തിന്റ ഭാഗമായി ദുര്‍ഗാഷ്ടമി നാളില്‍ കന്യാപൂജയും സുവാസിനി (സുമംഗലി) പൂജയും നടത്തി

നവരാത്രി ആഘോഷത്തിന്റ ഭാഗമായി ദുര്‍ഗാഷ്ടമി നാളില്‍ കന്യാപൂജയും സുവാസിനി (സുമംഗലി) പൂജയും നടത്തി

വൈക്കം: കേരള ബ്രാഹ്‌മണസഭ വൈക്കം ഉപസഭയുടെ ആഭിമുഖ്യത്തില്‍ നവരാത്രി ആഘോഷത്തിന്റ ഭാഗമായി ദുര്‍ഗാഷ്ടമി നാളില്‍ കന്യാപൂജയും സുവാസിനി (സുമംഗലി) പൂജയും നടത്തി. ഒമ്പത് ദേവിമാരുടെ സങ്കല്‍പ്പത്തില്‍ ഒന്‍പത് സുമംഗലികള്‍ക്കും അഞ്ച് കന്യകാ കുട്ടികൾക്കും താംബൂലവും വസ്ത്രവും അർപ്പിച്ച് പൂജകള്‍ ചെയ്തു.ചടങ്ങുകളുടെ ഭാഗമായി വിശേഷാല്‍ പൂജയും, താംബൂല വിതരണവും ലളിതസഹസ്രനാമ പാരായണവും നടത്തി. നല്ലെഴുത്ത്മഠം കൃഷ്ണമൂര്‍ത്തി മുഖ്യകാര്‍മികത്വം വഹിച്ചു. വൈക്കത്തെ നിരവധി ബ്രാഹ്‌മണ കുടുംബങ്ങള്‍ പൂജാകർമ്മങ്ങളിൽ പങ്കെടുത്തു. നവരാത്രി ആഘോഷം ഞായറാഴ്ച സമാപിക്കും. കേരള ബ്രാഹ്‌മണസഭ വൈക്കം ഉപസഭ പ്രസിഡന്റ് പി.ബാലചന്ദ്രന്‍, സെക്രട്ടറി കെ.സി. കൃഷ്ണമൂര്‍ത്തി, ഗോപാലകൃഷ്ണ അയ്യര്‍, പ്രിയഅയ്യര്‍, സന്ധ്യ ബാലചന്ദ്രന്‍, രമ്യ രാജേഷ്, സൂര്യലക്ഷ്മി, ഭാഗ്യലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments