Sunday, August 3, 2025
No menu items!
Homeവാർത്തകൾനവരാത്രിയുടെ ഭാഗമായി ബാലവേദിയുടെ കളിയരങ്ങ്

നവരാത്രിയുടെ ഭാഗമായി ബാലവേദിയുടെ കളിയരങ്ങ്

ചെങ്ങമനാട്: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിലെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ നവരാത്രിയുടെ ഭാഗമായി കളിയരങ്ങ് പരിപാടി സംഘടിപ്പിച്ചു. ബാലസാഹിത്യകാരൻ പ്രശാന്ത് വിസ്മയ കളിയരങ്ങ് പരിപാടി ഉദ്ഘാടനം ചെയ്തു.സംഗീത സംവിധായകൻ ഉൻമേഷ് പണ്ഡിതർ,സംഗീത അധ്യാപകൻ ഫിലിപ് ആശിർവാദം, ഗായിക ഓക്സീലിയ ഫിലിപ്, ഗായകൻ ജാക്സൺ ഫിലിപ്, വാദ്യകലാകാരൻമാരായ അനന്തകൃഷ്ണൻ, ഉണ്ണികൃഷ്ണൻ എന്നിവർ വിവിധ സംഗീതപരിപാടികൾ അവതരിപ്പിച്ചു. സാംസ്കാരിക പ്രവർത്തകൻ ടി.എൽ. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമക്ഷേമം ലൈബ്രറി പ്രസിഡൻ്റ് സജീവ് അരീക്കൽ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ.കെ.വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.വി. അശോക് കുമാർ, അൽഫോൻസ ഷാജൻ,ബാലവേദി പ്രസിഡൻ്റ് സൗപർണ്ണിക ഉദയകുമാർ, സെക്രട്ടറി സി.എസ്. മീനാക്ഷി, സന്തോഷ് പുതുവാശേരി,ജിനി തര്യൻ, ജലജ മാധവൻ, പി.ആർ. ആനന്ദ്, ബെന്നി മരോട്ടിക്കുടി എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments