കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ ഇൻസ്ട്രക്ഷണൽ ഫാമിൽ 2024 ഒക്‌ടോബർ 28 മുതൽ നവംബർ 15 വരെ 15 പ്രവർത്തി ദിവസങ്ങളിൽ നഴ്‌സറി ടെക്‌നിക്‌സ് എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. പഴവർഗ്ഗ ചെടികളിലെ ഗ്രാഫ്റ്റിങ്, ബഡ്‌ഡിങ്, ലയറിങ്, പച്ചക്കറി തൈ ഉത്പാദനം,പച്ചക്കറി ഗ്രാഫ്റ്റിങ്, തെങ്ങിൻ തൈ ഉത്പാദനം, അലങ്കാര ചെടികളുടെയും കിഴങ്ങു വർഗ ചെടികളുടെയും നടീൽ വസ്തുക്കളുടെ ഉത്പാദനം, ഒരു ചെടിയിൽ തന്നെ വിവിധ ഇനങ്ങൾ ഒട്ടിച്ചു ചേർക്കൽ, രോഗ കീട നിയന്ത്രണം, കീടനാശിനികളുടെ സുരക്ഷിത ഉപയോഗം, തൈ ഉല്പാദനത്തിൽ മിത്ര സൂക്ഷ്മാണുക്കളുടെ ഉപയോഗം, ജലസേചന മാർഗങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും ലഭിക്കുന്നതാണ്. 20 പേർക്കാണ് അവസരം. പരിശീലന ഫീസ് 4000 രൂപ. താല്പര്യമുള്ളവർ 9895487537, 8547708580 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക