കായംകുളം: എരുവ നളന്ദ കലാസാംസ്ക്കാരിക വേദിയുടെ മുപ്പത്തി മൂന്നാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാലാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം നവംബർ 12 മുതൽ 17 വരെ എരുവയിൽ നടക്കും.
നവംബർ 12 ചൊവ്വാഴ്ച വൈകിട്ട് 5 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം നളന്ദ ഗ്രന്ഥശാല പ്രസിഡൻ്റ് ജി. സദാശിവൻ അധ്യക്ഷത വഹിക്കും. നളന്ദ സെക്രട്ടറി പ്രദീപ് അച്ചൂസ് സ്വാഗതം അറിയിക്കുന്ന യോഗം കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ് ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ വെച്ച് അഞ്ചാമത് നളന്ദ പുരസ്കാരം പ്രശസ്ത ചലച്ചിത്ര താരം സേതുലക്ഷ്മിക്ക് നൽകും. ചലച്ചിത്ര താരം സാജൻ പള്ളുരുത്തി മുഖ്യാതിഥി ആകും. പത്തിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് . എൽ.ഉഷ, സി.എൻ.എൻ നമ്പി എന്നിവർ ആശംസകൾ അറിയിക്കും. തുടർന്ന് രാത്രി 7.30 ന് പാലാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന നാടകം ലൈഫ് ഈസ് ബ്യൂട്ടിഫുൾ.
നവംബർ 13 ബുധനാഴ്ച വൈകിട്ട് 5.30 ന് സെമിനാർ “മാധ്യമങ്ങളുടെ സ്വാധീനം” വിഷയാവതരണം ഗോപൻ നമ്പാട്ട്, 7.30 മുതൽ കോഴിക്കോട് രംഗഭാഷയുടെ നാടകം മിട്ടായിത്തെരുവ്, നവംബർ 14 വ്യാഴം വൈകിട്ട് 5 മണി മുതൽ സെമിനാർ “സ്നേഹസായാഹ്നം” പത്തിയൂർ വിശ്വൻ വിഷയാവതരണം നടത്തും. 7.30 മുതൽ കൊച്ചിൻ ചൈത്രധാരയുടെ നാടകംസ്നേഹമുള്ള യക്ഷി, നവംബർ 15 വെള്ളിയാഴ്ച്ച വൈകിട്ട് മുതൽ സെമിനാർ “നാടക ഗാനങ്ങളുടെ സ്വാധീനം” കെ.പി.എ.സിചന്ദ്രശേഖരൻ വിഷയം അവതരിപ്പിക്കും. 7.30 മുതൽ ചെങ്ങനാശ്ശേരി അണിയറയുടെ നാടകം ഡ്രാക്കുള. നവംബർ 16 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ കുട്ടികളുടേയും മുതിർന്നവരുടേയും കലാ കായിക മത്സരങ്ങൾ 5 മണി മുതൽ സെമിനാർ “അരങ്ങ് ഒഴിയുന്ന കലകൾ” എന്ന വിഷയത്തിൽ ചേപ്പാട് രാജേന്ദ്രൻ വിഷയാവതരണം നടത്തും. രാത്രി 7.30 മുതൽ കോഴിക്കോട് സങ്കീർത്തനയുടെ നാടകം വെളിച്ചം, നവംബർ 17 ഞായർ രാവിലെ മുതൽ കലാമത്സരങ്ങൾ, 5മണി മുതൽ സമാപന സമ്മേളനം നളന്ദ പ്രസിഡന്റ് ജി ആദർശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി പ്രഭാഷ് പാലാഴി സ്വാഗതം അറിയിക്കും. കായംകുളം എം.എൽ.എ യു. പ്രതിഭ ഉദ്ഘാടനം നിർവ്വഹിക്കും. കായകുളം ഡി.വൈ.എസ്.പി ബാബുകുട്ടൻ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ് സമ്മാനദാനം നിർവഹിക്കും 6.30 മുതൽ കല സന്ധ്യാ, 7.30 മുതൽ ചിറയൻകീഴ് അനുഗ്രഹ അവതരിപ്പിക്കുന്ന നാടകം “ചിത്തിര” നാടകോത്സവവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾക്കുള്ള ആദരവുകൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടത്തപ്പെടുന്നു. വിവിധ സമ്മേളനങ്ങളിൽ പത്തിയൂർ വിശ്വൻ, ശശികുമാരൻ പിള്ള, രുപേഷ് പി, ബിജു കെ.ജി, വിഷ്ണു ബാബു, എസ്. അജയകുമാർ എന്നിവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ നളന്ദ ഗ്രന്ഥശാല പ്രസിഡന്റ് ജി.സദാശിവൻ, നളന്ദ കലാ സാംസ്ക്കാരിക വേദി പ്രസിഡന്റ് ജി.ആദർശ്, സെക്രട്ടറി പ്രദിപ്, അച്ചൂസ് ഗ്രന്ഥശാല സെക്രട്ടറി പ്രഭാഷ് പാലാഴി, ട്രഷറർ ശശികുമാരൻപിള്ള എന്നിവർ പങ്കെടുത്തു.