നരുവാമൂട് : നരുവാമൂട് എസ്.കെ.പബ്ലിക് സ്‌ക്കൂളില്‍ 78-ാമതു സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌ക്കൂള്‍ ചെയര്‍മാന്‍ എസ്.കുമരേശന്‍ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ എസ്.സുനിത, സുനി സുരേഷ് എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ചീഫ് പ്രിന്‍സിപ്പല്‍ കെ.രാജേന്ദ്രന്‍, സെക്രട്ടറി കെ. വി. സുധ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡോ. ആതിരകണ്ണന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്കരണവും നടത്തി.