കുറവിലങ്ങാട്: കാടുപിടിച്ചു കിടന്ന കുറവിലങ്ങാട് താലൂക്ക് ആശുപത്രി പരിസരം വൃത്തിയാക്കി കേരള യൂത്ത്ഫ്രണ്ട് എം കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി. ആശുപത്രിയുടെ മുൻവശത്തായി വഴിയരികിൽ കാട് പിടിച്ചു കിടന്ന പരിസരമാണ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ച് വൃത്തിയാക്കിയത്. കടുത്തുരുത്തി കുറവിലങ്ങാട് റോഡ് സൈഡിലുള്ള മരകമ്പുകളും മറ്റു കെട്ടിടാവശിഷ്ടങ്ങളും ഉണ്ടായിരുന്നതിനാൽ പുല്ലു പിടിച്ചു കാട് കയറിയ സ്ഥിതിയായിരുന്നു. കമ്പുകളും അവശിഷ്ടങ്ങളും നീക്കം ചെയ്ത് കാടുവെട്ടിതെളിച്ചു പ്രദേശം വൃത്തിയാക്കി.
യൂത്ത് ഫ്രണ്ട്-എം നിയോജകമണ്ഡലം പ്രസിഡന്റ് ബിബിൻ വെട്ടിയാനി, മണ്ഡലം പ്രസിഡന്റ് ജോബിൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, കേരള കോൺഗ്രസ് (എം) കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിബി മാണി, വാർഡ് മെമ്പർമാരായ ഡാർലി ജോജി, വിനു കുര്യൻ, യൂത്ത്ഫ്രണ്ട് (എം) കുറവിലങ്ങാട് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.



