Saturday, February 14, 2026
No menu items!
Homeവാർത്തകൾനടൻ മനോജ് മിത്ര അന്തരിച്ചു

നടൻ മനോജ് മിത്ര അന്തരിച്ചു

കൊൽക്കത്ത: പ്രശസ്ത ബംഗാളി നടൻ മനോജ് മിത്ര അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. സത്യജിത് റായ് സംവിധാനം ചെയ്ത ഘരേ ബൈരേ, ഗണശത്രു, തപൻ സിൻഹയുടെ ബൻഛരാമേർ ബഗാൻ തുടങ്ങിയ സിനിമകളിലെ മനോജ് മിത്രയുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. നൂറോളം നാടകങ്ങൾക്ക് രചനയും സംവിധാനവും നിർവഹിച്ച മനോജ് മിത്ര 80 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബുദ്ധദേവ് ദാസ് ഗുപ്ത, ബസു ചാറ്റർജി, തരുൺ മജുംദാർ, ശക്തി സാമന്ത, ഗൗതം ഘോഷ് തുടങ്ങി പ്രശസ്ത സംവിധായകരുടെ സിനിമകളിൽ മനോജ് മിത്ര വേഷമിട്ടിട്ടുണ്ട്. മനോജ് മിത്ര തന്നെ രചിച്ച നാടകം സൻജാനോ ബഗാന്റെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു ബൻഛരാമേർ ബഗാൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments