മലയാറ്റൂർ: മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയും മലയാറ്റൂർ ജനകീയ വികസന സമിതിയും സംയുക്തമായി നടത്തുന്ന നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2025 ൻ്റെ കൗണ്ട് ഡൗൺ അങ്കമാലി MLA ശ്രീ. റോജി എം. ജോൺ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോയി അവോക്കാരൻ പ്രസ്തുത ചടങ്ങിൻ്റെ അദ്ധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് അംഗവും നിയുക്ത ബ്ലോക്ക് മെമ്പറുമായ ശ്രീമതി. അനിമോൾ ബേബി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കൊച്ചുത്രേസ്യാ തങ്കച്ചൻ, നിയുക്ത ജില്ലാപഞ്ചായത്ത് അംഗം ശ്രീ. ജിൻ്റോ ജോൺ, വിമലഗിരി ഇടവക വികാരി റവ. ഫാ. പോൾ പടയാട്ടി, മലയാറ്റൂർ ജനകീയ വികസനസമിതി ചെയർമാൻ ശ്രീ. സിജു നടുക്കുടി, പ്രൊജക്ട് മാനേജർ ശ്രീ. വിൽസൺ മലയാറ്റൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അഞ്ചാം വാർഡ് മെമ്പർ ശ്രീമതി ബിൻസി ജോയി ഏവർക്കും സ്വാഗതം നല്കുകയും നിയുക്ത അഞ്ചാം വാർഡ് മെമ്പർ ശ്രീ. സേവ്യർ വടക്കുംചേരി ഏവർക്കും നന്ദി പറയുകയും ചെയ്തു.
പഞ്ചായത്ത് മെമ്പമ്പർമാരും, നിയുക്ത മെമ്പർമാരും, ബ്ലോക്ക് ജില്ലാ പഞ്ചായത്ത് അംഗങ്ങളും, മലയാറ്റൂർ ജനകീയ വികസന സമിതി അംഗങ്ങളും, മറ്റ് രാഷ്ട്രീയ – സാംസ്കാരിക നേതാക്കളും സന്നിഹിതരായിരുന്നു.
നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2025 ഡിസംബർ 25 ന് ആരംഭിച്ച് ഡിസംബർ 31 ന് അർദ്ധരാത്രി പുതു വർഷത്തെ വരവേറ്റ് പപ്പാഞ്ഞി ബേണിംങ്ങ് നടത്തി അവസാനിക്കും.



