കൊയിലാണ്ടി: കോഴിക്കോട് ജില്ല നിർമാണ തൊഴിലാളി യൂണിയൻ citu തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളലിലേക്ക് മാർച്ചും ധർണയും നടത്തി. നിർമാണ തൊഴിലാളി ക്ഷേമനിധി പിരിവു തദ്ദേശ സ്ഥാപനങ്ങൾ ഏറ്റടുക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ, പെൻഷൻ, സമയ ബന്ധിതമായി വിതരണം ചെയ്യുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാട് തിരുത്തുക, എന്ന് മുദ്രവാക്യങ്ങൾ മുഴക്കി അരിക്കുളം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ ജില്ല നിർമാണ തൊഴിലാളി യൂണിയൻ ജില്ല ജോയിന്റ് സെക്രട്ടറി എൻ. കെ. ഭാസ്കരൻ ഉത്ഘാടനം ചെയ്തു. കുഞ്ഞികണാരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ വി. പി. ബാബു അധ്യക്ഷത വഹിച്ചു. എൻ. വി നജീഷ് കുമാർ, എം. ടി. പ്രകാശൻ, കെ എം. ശശി, എന്നിവർ സംസാരിച്ചു.



