കേരള കോൺഗ്രസ് എം ദ്വിദിന ക്യാമ്പ് കോട്ടയം പേരൂരിലുള്ള കാസ മരിയ കൺവെൻഷൻ സെന്ററിൽ തുടക്കമായി. പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി പതാക ഉയർത്തി. വിവിധ രാഷ്ട്രീയ – കാർഷിക പ്രമേയങ്ങൾ അവതരിപ്പിച്ച് ചർച്ച ചെയ്യുന്ന ക്യാമ്പിൽ പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളാണ് പങ്കെടുക്കുന്നത്. ക്യാമ്പ് ഇന്ന് സമാപിക്കും.