Tuesday, July 8, 2025
No menu items!
Homeവാർത്തകൾദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍


ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള (എൻ ഇ പി) എതിർപ്പ് “ഹിന്ദി അടിച്ചേൽപ്പിക്കൽ” വിഷയത്തില്‍ മാത്രമല്ല, വിദ്യാർത്ഥികളുടെ ഭാവിയിലും സാമൂഹിക നീതി വ്യവസ്ഥയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മറ്റ് നിരവധി ഘടകങ്ങളുമുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

“ഒരു ഭാഷയെയും ഞങ്ങൾ എതിർക്കുന്നില്ല, പക്ഷേ അത് അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുന്നതിൽ ഉറച്ചുനിൽക്കും. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന് മാത്രമല്ല, മറ്റ് പല കാരണങ്ങളാലും ഞങ്ങൾ എൻ ഇ പിയെ എതിർക്കുന്നു. എൻ ഇ പി പിന്തിരിപ്പന്‍ നയമാണ്. ഇത് വിദ്യാർത്ഥികളെ സ്‌കൂളുകളിൽ നിന്ന് അകറ്റും.” തമിഴ്‌നാട്ടിലെ കടലൂരിൽ നടന്ന രക്ഷാകർതൃ-അധ്യാപക സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സ്റ്റാലിൻ പറഞ്ഞു.
“സംസ്ഥാനം എന്‍ ഇ പി നടപ്പിലാക്കിയാൽ തമിഴ്‌നാടിന് 2,000 കോടി രൂപ ലഭിക്കുമെന്ന് കേന്ദ്രം പറയുന്നു. കേന്ദ്രം 10,000 കോടി രൂപ വാഗ്ദാനം ചെയ്താലും ഞങ്ങൾ എന്‍ ഇ പി അംഗീകരിക്കില്ലെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. എന്‍ ഇ പി അനുവദിക്കില്ല, തമിഴ്‌നാടിനെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ല,” സ്റ്റാലിൻ വ്യക്തമാക്കി. ഹിന്ദി ഭാഷ വളർത്തുന്നതിനാണ് ഈ നയം കൊണ്ടുവന്നത്. അല്ലാതെ വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയല്ല. നേരിട്ട് നടപ്പിലാക്കിയാൽ എതിർക്കപ്പെടുമെന്നതിനാൽ വിദ്യാഭ്യാസ നയത്തിന്റെ പേരിൽ ഇത് മറച്ചുവെക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പട്ടികജാതി/പട്ടികവർഗ, ബിസി വിദ്യാർത്ഥികൾക്ക് ഇപ്പോൾ നൽകിവരുന്ന സാമ്പത്തിക സഹായം ‘നിഷേധിക്കുന്ന’തിനു പുറമേ, മൂന്ന്, അഞ്ച്, എട്ട് ക്ലാസുകൾക്ക് പൊതു പരീക്ഷകൾ നടത്താനും ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ ഏർപ്പെടുത്താനും എൻ ഇ പി നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഹിന്ദി ഭാഷ വളർത്തുന്നതിനാണ് ഈ നയം കൊണ്ടുവന്നത്. അല്ലാതെ വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയല്ല. നേരിട്ട് നടപ്പിലാക്കിയാൽ എതിർക്കപ്പെടുമെന്നതിനാൽ വിദ്യാഭ്യാസ നയത്തിന്റെ പേരിൽ ഇത് മറച്ചുവെക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പട്ടികജാതി/പട്ടികവർഗ, ബിസി വിദ്യാർത്ഥികൾക്ക് ഇപ്പോൾ നൽകിവരുന്ന സാമ്പത്തിക സഹായം ‘നിഷേധിക്കുന്ന’തിനു പുറമേ, മൂന്ന്, അഞ്ച്, എട്ട് ക്ലാസുകൾക്ക് പൊതു പരീക്ഷകൾ നടത്താനും ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ ഏർപ്പെടുത്താനും എൻ ഇ പി നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
തമിഴ്‌നാട്ടിൽ നയം നടപ്പിലാക്കുന്നതിനെക്കുറിച്ചും എൻ ഇ പിയിലെ ത്രിഭാഷാ ഫോർമുലയെക്കുറിച്ചുമുള്ള തർക്കം വളരെ ഗുരുതരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. തമിഴ്‌നാട് എൻ ഇ പി നടപ്പിലാക്കിയില്ലെങ്കിൽ കേന്ദ്രസർക്കാർ പദ്ധതിയായ സമഗ്ര ശിക്ഷാ അഭിയാന് 2,000 കോടി രൂപ തടഞ്ഞുവയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സ്റ്റാലിൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments