അക്ഷരങ്ങളെ ഉപാസിച്ചുകൊണ്ടുള്ള സംഗീത് മാഷുടെ ജീവിതത്തിന് രണ്ടര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. കവി , നിരൂപകൻ, പത്ര പ്രവർത്തകൻ, ആത്മീയ പ്രഭാഷകൻ എന്നീ നിലകളിലും സജീവമാണ് ഈ അദ്ധ്യാപകൻ. 2004 ൽ തുടങ്ങിയ എഴുത്ത് വഴിയിൽ എട്ടോളം കവിത സമാഹാരങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു കൂടാതെ നിരവധി മാസികകളിലും സംഗീത് രവീന്ദ്രന്റെ രചനകൾ അച്ചടിച്ച് വന്നിട്ടുണ്ട്.
പാല സ്വദേശിയായ ഡോക്ടർ സംഗീത് രവീന്ദ്രൻ പഴമ്പാലക്കോട് എസ് എം എം ഹയർസെക്കൻഡറി സ്കൂളിൽ 2018 അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചതോടെ എഴുത്ത് മേഖലയിൽ സജീവമായി. അച്ഛന്റെ ഓർമ്മകളിൽ എഴുതിയ ആ ശംഖ് നീ ആർക്കു നൽകി എന്ന കവിത സമാഹാരം സംഗീത് രവീന്ദ്രന്റെ പ്രിയ പുസ്തകമാണ്. ഏറെ ചർച്ച ചെയ്യപെട്ട ആദ്യ കവിത സമാഹാരം ഉറുമ്പുപാലം എന്ന കവിത സമാഹാരവും ശ്രദ്ധേയമാണ്.
വരും കാലങ്ങളിലും മികച്ച അദ്ധ്യാപകനായി തുടരുന്നതോടൊപ്പം എഴുത്തു മേഖലയിലും സജീവമാകുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ അക്ഷരോപാസകൻ.



