മലയാറ്റൂർ: കുടുംബരോഗ്യ കേന്ദ്രത്തിലെ ദേശിയ വിരവിമുക്ത ദിനം മലയാറ്റൂർ നീലിശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ, ഗവണ്മെന്റ് യൂ പി സ്കൂളിലെ കുട്ടികൾക്ക് വിര ഗുളിക നൽകി ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത് അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത്‌മെമ്പർ വിജി റെജി ആശംസകൾ നേർന്നു. ഗവണ്മെന്റ് യൂ പി സ്കൂൾ ഹെഡ് മിസ്ട്രെസ് ലില്ലി ടീച്ചർ സ്വാഗതം ആശംസിച്ചു. ഗുളിക കഴിക്കേണ്ട വിധവും ബോധവൽക്കരണവും സംബന്ധിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ ലാലു ജോസഫ് ക്ലാസ്സ് നടത്തി. JHI മാരായ ആർ എസ് പ്രതാപൻ, വിനോജ് പി വി, റോസ് മേരി എന്നിവർ നേതൃത്വം നൽകി. ഗവണ്മെന്റ് യൂ പി സ്കൂൾ ടീച്ചർ ലിമ അഭിലാഷ് യോഗത്തിന് നന്ദി അറിയിച്ചു.