മഞ്ഞുമ്മൽ കവലയിലെ നവീകരിച്ച വേളാങ്കണ്ണി മാതാവിൻ്റെയും വിശുദ്ധ അന്തോണീസിൻ്റെയും ദേവാലയത്തിൻ്റെ ആശിർവാദം ചൊവ്വാഴ്ച നടക്കും. വൈകീട്ട് 5.30 ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആശിർവാദം നിർവഹിക്കും. സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ സഹകാർമികനാകും. തുടർന്ന് ഊട്ടുസദ്യയും നടക്കും. 16 മുതൽ 27 വരെ പള്ളിയിൽ തിരുനാളാഘോഷം നടക്കും. 25 ന് വൈകീട്ട് 5.15 നാണ് കൊടിയേറ്റം.
ദേവാലയ ആശീർവാദവും ഊട്ടുസദ്യയും ഇന്ന്
RELATED ARTICLES