തിരുവനന്തപുരം: സംസ്ഥാനത്തിന് ദുരന്ത മേഖലകളില്‍ അപായ സൂചനകള്‍ നല്‍കുന്നതിനായി ഇനി സൈറണുകള്‍. കടലേറ്റം, തീവ്രമഴ, കാറ്റ്, ചൂട് എന്നിവയുണ്ടാവുമ്ബോള് തീവ്രതയ്ക്കനുസരിച്ച് വിവിധ നിറങ്ങള്‍ പ്രകാശിപ്പിച്ചു കൊണ്ട് വ്യത്യസ്ത ശബ്ദങ്ങളില്‍ സൈറണുകള്‍ മുന്നറിയിപ്പ് നല്‍കും. 126 സൈറണുകളില്‍ 91 എണ്ണമാണ് നിലവില്‍ സ്ഥാപിച്ചിട്ടുള്ളത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള ‘കവചം’ പദ്ധതിയുടെ ഭാഗമായാണ് സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. നാഷണല്‍ സൈക്ലോണ്‍ റിസ്ക് മിറ്റഗേഷൻ പ്രോജക്ടിൻ്റെ ഭാഗമായാണ് പദ്ധതി. കേന്ദ്ര കാലാവസ്ഥാവകുപ്പ് അടക്കമുള്ള ഏജൻസികളുടെ അതിതീവ്ര ദുരന്തമുന്നറിയിപ്പുകള്‍ ഈ സംവിധാനംവഴി അറിയിക്കാനാവും.