കൂട്ടിക്കൽ: മൂന്ന് വർഷം മുൻപ് ഉരുൾപൊട്ടൽ ദുരന്തം അനുഭവിച്ച കൂട്ടിക്കൽ പഞ്ചായത്തിലെ, ആറാം വാർഡിന് തൊട്ടുമുകളിലാണ് വാഗമൺ മലനിരകൾ അതിർത്തി പങ്കിടുന്ന വല്യന്തയുടെ കുറെ ഭാഗങ്ങൾ നേരത്തെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റുകയാണ് ഉണ്ടായത്. ഇളങ്കാട് ടൗണിന് മുകളിലായിട്ടാണ് ഈ വല്യേന്തയും വാഗമൺ മലനിരകളും വല്യന്തയുടെ മുകൾ ഭാഗത്തായി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഏതാണ്ട് 27 ഓളം റിസോർട്ടുകൾ നിർമ്മാണം പൂർത്തിയായതും പകുതി ആയതുമായുണ്ട്.
കുറച്ചു വർഷങ്ങൾക്ക് മുമ്പ് വാഗമൺ മലനിരകളിൽ വിള്ളൽ കണ്ടെത്തുകയും അത് അധികാരികളെ അറിയിക്കുകയും ചെയ്തതായും എന്നാൽ അതൊന്നും കണക്കിലെടുക്കാതെയാണ് അവിടെ ഈ നിർമ്മാണങ്ങൾ നടക്കുന്നത്. അവിടെ ഒരു ഉരുൾപൊട്ടലോ മലയിടിച്ചിലോ ഉണ്ടായാൽ ആയിരക്കണക്കിന് ആൾക്കാരുടെ ജീവൻ അപകടത്തിൽ ആകുമെന്നും നാട്ടുകാർ ഭയപ്പെടുന്നു.
ഒരു പ്രളയം കഴിഞ്ഞിട്ട് ഏതാണ്ട് മൂന്ന് വർഷം ആകുന്നതേയുള്ളൂ മറ്റൊരു പ്രളയം കൂടി താങ്ങാൻ കഴിയുന്ന അവസ്ഥയിൽ അല്ല ഇവിടുത്തെ ജനങ്ങൾ ഇനിയും ഒരു ദുരന്തം ഉണ്ടാകാത്ത രീതിൽ സുരക്ഷാ മാനദണ്ഡങ്ങൾ ശ്രദ്ധിക്കണമെന്ന് എന്ന് കൂട്ടിക്കൽ പഞ്ചായത്തിലെ ജനങ്ങൾ അധികൃതരോട് ആവശ്യപ്പെടുന്നു.