Monday, June 23, 2025
No menu items!
Homeവേറിട്ട ചിന്തദുരന്തങ്ങൾ ആഘോഷമാക്കരുതേ….

ദുരന്തങ്ങൾ ആഘോഷമാക്കരുതേ….

മുണ്ടക്കൈ ദുരന്തം ഏതൊരു മനുഷ്യനും വേദനയും ദുഖവും ഉണ്ടാകുന്നതാണ്. വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി നാളെ ഉണരാം എന്ന പ്രതീക്ഷയോടെ ഉറങ്ങാൻ പോയ കുറേ മനുഷ്യർക്ക് പ്രഭാതം കാണാനായില്ല. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാടിൽ വേദനിക്കുന്നവരുടെ സങ്കടം എത്രയോ വലുതാണ്. ഈ വേദനിക്കുന്നവരുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നവർ ഇനി ഇങ്ങനെയുള്ള ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാനാവും എന്ന് ചിന്തിക്കേണ്ട സമയമാണിത്. ഇന്ന് ഉരുൾപൊട്ടൽ കേരളത്തിലെ തുടർക്കഥയാവുകയാണ്.

കേരളത്തിൽ പ്രത്യേകിച്ച് മലയോര മേഖലകളിൽ ആശങ്കയിലാക്കുന്ന ഉരുൾപൊട്ടൽ സാധ്യതകൾ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും ആണ് ഇനി നമ്മൾ ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ത്. ഈ ദുരന്തത്തിൽ ആരും ആരെയും പരസ്പരം പഴിചാരാതെ ഇനിയും ഇതുപോലുള്ള ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ നമുക്ക് എന്ത് ചെയ്യാനാവും എന്ന് ചിന്തിക്കേണ്ട സമയമാണിത്. ദുരന്തം അനുഭവിച്ചവരോടുള്ള അനുകമ്പയും സഹാനുഭൂതിയും വേണ്ടത് തന്നെ, പക്ഷെ അത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതിന് വേണ്ടി ദുരന്തങ്ങൾ ആഘോഷമാക്കും വിധമാവരുത്, രക്ഷാപ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയുമരുത്.

ദുരിതബാധിതരെ സഹായിക്കാൻ സർക്കാരിനെ പിന്തുണയ്ക്കുകയാണ് ഇപ്പോൾ അനിവാര്യം ഒപ്പം ഇനിയും ഈ രീതിയിൽ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ എന്ത് ചെയ്യണമെന്ന ചിന്തയും പ്രവർത്തനവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments