ദുബായ്: അതിഥികളെ കാത്തു ദുബായ് ഗ്ലോബൽ വില്ലജ്. ഇനി 22 ദിവസം നീളുന്ന ആഘോഷ രാവുകൾക്ക് തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ പ്രതീക്ഷിച്ചാണ് ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. ജനുവരി അഞ്ച് വരെ ക്രിസ്തുമസ് ആഘോഷം തുടരും. 21 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയില്‍ ദീപങ്ങള്‍ തെളിച്ചായിരുന്നു ഗ്ലോബല്‍ വില്ലേജിലെ ആഘോഷം. വിവിധ കല സാംസ്‌കാരിക പരിപാടികൾക്കൊപ്പം രുചി വൈവിധ്യങ്ങളുടെ കലവറയൊരുക്കി ഫുഡ് ഫെസ്റ്റും നടത്തുന്നുണ്ട്.
ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ആഘോഷരാവുകൾക്ക് തുടക്കം
RELATED ARTICLES